Latest News

ശ്രീനഗറില്‍ സായുധാക്രമണം; രണ്ട് പോലിസുകാര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

ശ്രീനഗറില്‍ സായുധാക്രമണം; രണ്ട് പോലിസുകാര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സെവാനില്‍ പോലിസ് കംപിനു സമീപം സായുധാക്രമണം. ആക്രമണത്തില്‍ 2 പോലിസുകാര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സൈനികാശുപത്രിയിലേക്ക് നീക്കിയതായി കശ്മീര്‍ സോണല്‍ പോലിസ് അറിയിച്ചു.

പോലിസ് കാംപിനു സമീപം പോലിസ് വാഹനത്തിലേക്കാണ് സായുധര്‍ ആക്രമണം അഴിച്ചുവിട്ടത്. ശ്രീനഗറിലെ സെവാനിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- കശ്മീര്‍ പോലിസിന്റെ ട്വീറ്റില്‍ പറയുന്നു.

മരിച്ച ഒരാള്‍ എസ്‌ഐ ആണ്. മറ്റൊരാള്‍ കോണ്‍സ്റ്റബിളുമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it