Latest News

ഗ്രോക്കിപീഡിയ എന്ന പേരില്‍ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആരംഭിച്ച് ഇലോണ്‍ മസ്‌ക്

ഗ്രോക്കിപീഡിയ എന്ന പേരില്‍ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആരംഭിച്ച് ഇലോണ്‍ മസ്‌ക്
X

വാഷിങ്ടണ്‍: ഗ്രോക്കിപീഡിയ എന്ന പേരില്‍ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആരംഭിച്ച് ഇലോണ്‍ മസ്‌ക്. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എന്‍സൈക്ലോപീഡിയ, വിക്കിപീഡിയയേക്കാള്‍ തന്റെ രാഷ്ട്രീയ വീക്ഷണത്തോട് യോജിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് മസ്‌ക് വെളിപ്പെടുത്തിയത്.

നിലവില്‍ സന്ദര്‍ശകര്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് എഡിറ്റ് നടത്താന്‍ കഴിയില്ല. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പോപ്പ്-അപ്പ് ഫോം വഴി അവയെകുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ കഴിയും. വിക്കിപീഡിയേക്കാള്‍ തല്‍സമയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സംവിധാനമായാണ് ഗ്രോക്കി പീഡിയയെ മസ്‌ക് അവതരിപ്പിക്കുന്നത്. എഐ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ സദാഅപ്‌ഡേഷന്‍ നല്‍കികൊണ്ടിരിക്കുന്ന സംവിധാനമാണ് ഗ്രോക്കി പീഡിയ എന്നും മസ്‌ക് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it