Latest News

ഉല്‍സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്

വയനാട് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിനു ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്

ഉല്‍സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്
X

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു. പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിനു ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്തു നിന്ന് കൊണ്ടുവന്ന ശിവന്‍ എന്ന ആനയാണ് ഉല്‍സവത്തിനിടെ ഇടഞ്ഞത്. ആന പാപ്പാനെ കുടഞ്ഞെറിയുന്നതിന്റേയും ആളുകള്‍ ചിതറിയോടുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിച്ച പാപ്പാന്‍മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ പൂര്‍ണമായും തളച്ചത്. പാപ്പാന്‍മാരില്‍ ഒരാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.

Next Story

RELATED STORIES

Share it