Latest News

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിയ്യതികള്‍ മാറ്റി; അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിയ്യതികള്‍ മാറ്റി; അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ ജൂണ്‍   രണ്ടിന്
X

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിയ്യതികളില്‍ മാറ്റം. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ജൂണ്‍ നാലിന് നടത്തുമെന്നായിരുന്നു നേരത്തെ കമ്മീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുകയാണ്. രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി. രണ്ട് സംസ്ഥാനങ്ങളിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മുന്‍ നിശ്ചയിച്ചത് പോലെ ജൂണ്‍ നാലിന് തന്നെ നടക്കും.

Next Story

RELATED STORIES

Share it