Latest News

ജനവിധി 2026; കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

ജനവിധി 2026; കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
X

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. 2,500 പ്രശ്‌നബാധിത ബൂത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പോലിസ് റിപോര്‍ട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലിസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്.

സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. എക്‌സിറ്റ് പോളുകള്‍ക്കും ഈ സമയം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം നാളെ പോളിങ് ബൂത്തില്‍ എത്തും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.

Next Story

RELATED STORIES

Share it