Latest News

മരത്തില്‍ കയറി കടുവയില്‍ നിന്നും രക്ഷപ്പെട്ട് വയോധികന്‍

മരത്തില്‍ കയറി കടുവയില്‍ നിന്നും രക്ഷപ്പെട്ട് വയോധികന്‍
X

ഇരിട്ടി: മരത്തില്‍ കയറി കടുവയില്‍ നിന്നും രക്ഷപ്പെട്ട് വയോധികന്‍. അങ്ങാടിക്കടവില്‍ താമസിക്കുന്ന വള്ളിക്കാവുങ്കല്‍ അപ്പച്ചന്‍(68) ആണ് അല്‍ഭുദകരമായി രക്ഷപ്പെട്ടത്. കടുവ മരച്ചുവട്ടില്‍ മുക്കാല്‍ മണിക്കൂറാണ് ഉണ്ടായിരുന്നത്. കൃഷിയിടത്തിലെ ശല്യക്കാരായ കുരങ്ങുകളെ തുരത്താനാണ് ഇന്നലെ രാവിലെ ഒന്‍പതോടെ അപ്പച്ചന്‍ ഏറുപടക്കവുമായി അട്ടയോലി മലയിലെത്തിയത്. ബന്ധുവിന്റെ പറമ്പില്‍ കുരങ്ങുകളുടെ അസാധാരണ ശബ്ദംകേട്ട് കുന്നിറങ്ങിച്ചെന്ന അപ്പച്ചന്‍ കണ്ടത് കൂറ്റന്‍ കടുവയെ ആയിരുന്നു. ഇതോടെ തൊട്ടടുത്ത കശുമാവിലേക്ക് അപ്പച്ചന്‍ വലിഞ്ഞുകയറി. കടുവ മരച്ചുവട്ടിലും എത്തി. കൈയ്യിലുണ്ടായിരുന്ന ഫോണില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് അപ്പച്ചനെ സഹായിക്കാന്‍ ആളെത്തിയത്. അങ്ങാടിക്കടവ് ടൗണില്‍നിന്ന് ചുമട്ടുതൊഴിലാളി ജയ്‌സന്റെയും ഡ്രൈവര്‍ ചന്ദ്രന്റെയും നേതൃത്വത്തില്‍ ഏതാനുംപേര്‍ സ്ഥലത്തെത്തിയാണ് അപ്പച്ചനെ താഴെയിറക്കിയത്. ഇവരെത്തിയതോടെ കടുവ സ്ഥലം വിട്ടു. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.

Next Story

RELATED STORIES

Share it