Latest News

നാഷണല്‍ ചാംപ്യന്‍ഷിപ്പിലേക്ക് ഹോളി ഗ്രേസില്‍ നിന്നും എട്ട് വിദ്യാര്‍ഥികള്‍

കേരളത്തിന്റെ ജഴ്‌സിയണിഞ്ഞ് നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക പ്രതിഭകളെ സ്‌കൂള്‍ ചെയര്‍മാന്‍ ക്ലമന്‍സ് തോട്ടാപ്പിള്ളി അനുമോദിച്ചു

നാഷണല്‍ ചാംപ്യന്‍ഷിപ്പിലേക്ക് ഹോളി ഗ്രേസില്‍ നിന്നും എട്ട് വിദ്യാര്‍ഥികള്‍
X

മാള: 59 ാമത് നാഷണല്‍ റോളര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിലെ കേരള ടീമിലേക്ക് മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്‌കൂളില്‍ നിന്നും എട്ട് വിദ്യാര്‍ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. ആദിഫ് റഹ്മാന്‍ (കാഡറ്റ്), എം ജെ ഗൗതം കൃഷ്ണ (സബ്ബ് ജൂനിയര്‍), ഡെല്‍വിന്‍ കെ വിജു (ജൂനിയര്‍), ശിവാനി വിപിന്‍ (ജൂനിയര്‍), സൂര്യ ഗംഗ ആര്‍ നായര്‍ (ജൂനിയര്‍), ആന്‍മരിയ ജോണ്‍ (ജൂനിയര്‍), ധാന ബി ചിയേഴത്ത് (ജൂനിയര്‍), എ എഫ് ഫാത്തിമ ഷിഫാന (ജൂനിയര്‍) എന്നീ വിദ്യാര്‍ഥികള്‍ക്കാണ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്. കേരളത്തിന്റെ ജഴ്‌സിയണിഞ്ഞ് നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക പ്രതിഭകളെ സ്‌കൂള്‍ ചെയര്‍മാന്‍ ക്ലമന്‍സ് തോട്ടാപ്പിള്ളി, പ്രിന്‍സിപ്പാള്‍ ജോസ് ജോസഫ് ആലുംങ്കല്‍ അനുമോദിച്ചു.

Next Story

RELATED STORIES

Share it