Latest News

ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച: ഹിജ്‌റ കമ്മിറ്റി

ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച: ഹിജ്‌റ കമ്മിറ്റി
X

കോഴിക്കോട്: ഹിജ്‌റ വര്‍ഷം 1441 റമദാന്‍ 29 ദിവസം പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയുടെ അമാവാസിയില്‍ വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിക്കുകയാണ്. ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ശനിയാഴ്ചയാണെന്ന് ഹിജ്‌റ കമ്മറ്റി ഇന്ത്യ ചെയര്‍മാന്‍ ഹഫീദ് നദ്‌വി അറിയിച്ചു.

ചന്ദ്ര മാസ കാലഗണനയുടെ അടിസ്ഥാനത്തില്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതിന് പകരം പ്രദേശികമായ് വ്യത്യസ്ത തിയ്യതികളില്‍ പെരുന്നാള്‍ നിര്‍വ്വഹിക്കുന്നത് തെറ്റായ നടപടിയാണ്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് ഈദ്ഗാഹുകള്‍ നടത്താന്‍ സാധിക്കാത്ത ഈ വേളയില്‍ വീടുകളില്‍ പെരുന്നാള്‍ നമസ്‌ക്കാരം നിര്‍വ്വഹിക്കാനും ആത്മവിശുദ്ധിയുടെ ജീവിത സാക്ഷ്യങ്ങള്‍ക്ക് ശേഷം നാഥന്‍ അനുഗ്രഹിച്ച് നല്‍കിയ പെരുന്നാള്‍ ദിനം ആഘോഷപൂര്‍വ്വം കര്‍മ്മനിരതരാവാന്‍ മുഴുവന്‍ വിശ്വാസി സമൂഹത്തോടും ആഹ്വാനം ചെയ്യുന്നു.

Next Story

RELATED STORIES

Share it