മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള അനുരഞ്ജനം തള്ളി അല്‍സിസി
ഈജിപ്ത് ജനതയ്‌ക്കെതിരെ രക്തരൂക്ഷിതമായ ആക്രമണം നടത്തുകയും ഭരണകൂടത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ ആവശ്യപ്പെടുന്ന അനുരഞ്ജനത്തെ ഈജിപ്ത് തള്ളിക്കളയുന്നുവെന്ന്' അല്‍സിസി പറഞ്ഞു

കെയ്‌റോ: ഈജിപ്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുപക്ഷത്തുള്ള പ്രസ്ഥാനങ്ങളുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി. മുസ്‌ലിം ബ്രദര്‍ഹുഡിനെ പരാമര്‍ശിച്ചാണ് അല്‍ സിസിയുടെ പരാമര്‍ശം. മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള എല്ലാ അനുരഞ്ജനവും തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യന്‍ സൈന്യവുമായുള്ള കൂടിക്കാഴ്ചയില്‍ അല്‍സിസി ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്ത് ജനതയ്‌ക്കെതിരെ രക്തരൂക്ഷിതമായ ആക്രമണം നടത്തുകയും ഭരണകൂടത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ ആവശ്യപ്പെടുന്ന അനുരഞ്ജനത്തെ ഈജിപ്ത് തള്ളിക്കളയുന്നുവെന്ന്' അല്‍സിസി പറഞ്ഞു.
ഈജിപ്തില്‍ നടന്ന പ്രഥമ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം 2013ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലേറിയപ്പോള്‍ അല്‍ സിസിയായിരുന്നു പ്രതിരോധ മന്ത്രി. പിന്നീട് സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്ത അല്‍സിസി മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളെ തുറങ്കിലടക്കുകയും മുസ്‌ലിം ബ്രദര്‍ഹുഡിന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കൂടാതെ 2034 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന നിരവധി ഭരണഘടനാ ഭേദഗതികളിലൂടെ അദ്ദേഹം തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.
RELATED STORIES
വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT