Latest News

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ഇഡി

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ഇഡി
X

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി നടപടി. ഓസ്ട്രേലിയയിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഫസല്‍ ഗഫൂറിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ഫസല്‍ ഗഫൂറിനെ ഇഡി ചോദ്യം ചെയ്തു. ഇന്നോ നാളെയോ ഇഡിക്കു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പലതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഫസല്‍ ഗഫൂര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വിമാനത്താവളത്തില്‍വച്ച് ഇഡി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്തതെന്നാണ് വിവരം.

Next Story

RELATED STORIES

Share it