തമിഴ്നാട്ടില്‍ മുസ്ലിം ലീഗ് എംപിക്കെതിരെ ഇഡി അന്വേഷണം; സ്ഥാപനങ്ങളില്‍ റെയ്ഡ്
ചെന്നൈ: മുസ്ലിം ലീഗ് എംപിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലെ എംപി നവാസ് കനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എസ്ടി കൊറിയര്‍ എന്ന നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും രാമനാഥപുരം സീറ്റില്‍ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മും അടങ്ങുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് കഴിഞ്ഞ തവണയും മണ്ഡലത്തില്‍ മുസ്ലിം ലീഗിന് വേണ്ടി നവാസ് കനി മത്സരിച്ച് പാര്‍ലമെന്റിലേക്ക് ജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നവാസ് കനിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
RELATED STORIES
അബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഅഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടില്ല; ഒരു വര്‍ഷം കൂടെ കരാര്‍...
3 May 2024 10:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMT