Latest News

ബലൂചിസ്ഥാനില്‍ ഭൂകമ്പം; 20 മരണം

ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ വീടുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു

ബലൂചിസ്ഥാനില്‍ ഭൂകമ്പം; 20 മരണം
X

കറാച്ചി: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഡാറ്റ അനുസരിച്ച്, പ്രവിശ്യ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 100 കിലോമീറ്റര്‍ (60 മൈല്‍) കിഴക്ക് രാത്രിയിലാണ് ഭൂകമ്പമുണ്ടായത്. ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ വീടുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു.


5.7 തീവ്രതയുള്ള ഭൂചലനം ഏകദേശം 20 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്കേറ്റതായി ഞങ്ങള്‍ കണക്കാക്കുന്നു, പ്രവിശ്യ മന്ത്രി സിയ ലാംഗോവ് പറഞ്ഞു. ഭൂചലനം മൂലമുണ്ടായ മണ്ണിടിച്ചില്‍ പ്രദേശത്തെ റോഡുകള്‍ തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടുവെന്നും ലാംഗോവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.





Next Story

RELATED STORIES

Share it