Latest News

എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തി

എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തി
X

ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദ്ദിച്ചതായി പരാതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരേയാണ് പരാതി. തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ഥിനി പി ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സന്‍ കൂടിയാണ് ചിന്നു.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചിന്നുവിനെ വഴിയില്‍വച്ച് ബൈക്കിടിച്ച് വീഴ്ത്തിയശേഷം മര്‍ദ്ദിച്ചതായാണ് പരാതി. മോശം പെരുമാറ്റത്തിന്റെ പേരില്‍ അമ്പാടി ഉണ്ണിക്കെതിരേ ചിന്നുവും മറ്റ് ചില പെണ്‍കുട്ടികളും സിപിഎം ഏരിയാ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പാടി ഉണ്ണിയെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി.

Next Story

RELATED STORIES

Share it