Latest News

നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അറ്റകുറ്റപ്പണി നടത്തിയത് 11,580 കിലോമീറ്റര്‍ റോഡ്

നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്   അറ്റകുറ്റപ്പണി നടത്തിയത് 11,580 കിലോമീറ്റര്‍ റോഡ്
X

തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അറ്റകുറ്റപ്പണിനടത്തി സഞ്ചാരയോഗ്യമാക്കിയത് 11,580 കിലോമീറ്റര്‍ റോഡ്.

ഇതേ സമയത്തിനുള്ളില്‍ 2,039 കോടി രൂപയുടെ 240 പാലങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതില്‍ 849 കോടിയുടെ 100 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാവുകയും മറ്റുള്ളവ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കേരളത്തിലെ 2,529 പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തി ആവശ്യമുള്ള ബലപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

521 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നത്. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപ്പാസ്, വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍, തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ തുടങ്ങി ബൈപാസുകളും മേല്‍പ്പാലങ്ങളും പൂര്‍ത്തിയായി. മലയോര ഹൈവേയും കെ.എസ്.ടി.പി റോഡും ഉള്‍പ്പെടെ ഏതാനും പദ്ധതികള്‍ കൂടെ പണിതീര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it