Latest News

വൈറസ് ബാധ: ദുബയിലെ ഇന്ത്യന്‍ വിദ്യാലയം രണ്ടു ദിവസം അടച്ചു

മലയാളിയുടെ ഉടമസഥതയിലുള്ള ജെംസ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദി കിന്റര്‍ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്‌സ് എന്ന വിദ്യാലയമാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ടത്.

വൈറസ് ബാധ: ദുബയിലെ ഇന്ത്യന്‍ വിദ്യാലയം രണ്ടു ദിവസം അടച്ചു
X

ദുബയ്: വിദ്യാര്‍ഥികളില്‍ വൈറസ് ബാധ കാരണമായി ഇന്ത്യന്‍ വിദ്യാലയം രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. മലയാളിയുടെ ഉടമസഥതയിലുള്ള ജെംസ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദി കിന്റര്‍ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്‌സ് എന്ന വിദ്യാലയമാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ടത്. രണ്ടു ഡസനോളം വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാലയത്തില്‍ വെച്ച് ചര്‍ദ്ദി അനുഭവപ്പെട്ടത്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം പടരാതിരിക്കാനാണ് വിദ്യാലയത്തിന് അവധി നല്‍കിയതെന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് ശേഷം നാട്ടില്‍ പോയി തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നായിരിക്കാം അസുഖം പടര്‍ന്നതെന്ന്് കരുതുന്നത്. ക്ലാസ്സ് മുറികളെല്ലാം അണു വിമുക്തമാക്കിയ ശേഷം ഞായറാഴ്ചയായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക.

Next Story

RELATED STORIES

Share it