Latest News

വാഹനപ്രേമികള്‍ക്കായി ദുബയ് ആര്‍ടിഎയുടെ നമ്പര്‍ പ്ലേറ്റ് ലേലം

വാഹനപ്രേമികള്‍ക്കായി ദുബയ് ആര്‍ടിഎയുടെ നമ്പര്‍ പ്ലേറ്റ് ലേലം
X

ദുബയ്: അപൂര്‍വ വാഹന നമ്പര്‍ പ്ലേറ്റുകളുടെ 119ാമത് ലേലത്തിലൂടെ 9.8 കോടി ദിര്‍ഹം വരുമാനം നേടി. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യാണ് വിവരം പുറത്തുവിട്ടത്.

ഗ്രാന്‍ഡ് ഹയാത്ത് ദുബയ് ഹോട്ടലില്‍ നടന്ന ലേലത്തില്‍ ബിബി 88 എന്ന നമ്പര്‍ പ്ലേറ്റിന് മാത്രം 1.4 കോടി ദിര്‍ഹം ലഭിച്ചു. ഇതാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ പ്ലേറ്റ്. വൈ 31 (62.7 ലക്ഷം ദിര്‍ഹം), എം 78, ബിബി 777 (60 ലക്ഷം ദിര്‍ഹം വീതം) എന്നിവയും ഉയര്‍ന്ന നിരക്കിലാണ് വിറ്റുപോയത്. രണ്ടുമുതല്‍ അഞ്ച് അക്കങ്ങളുള്ള 90 പ്രീമിയം നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിനുവേണ്ടി ഒരുക്കിയത്.

വാഹനപ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട നമ്പറുകള്‍ സുതാര്യമായ നടപടിക്രമങ്ങളിലൂടെ സ്വന്തമാക്കാനുള്ള വേദിയാണ് ആര്‍ടിഎയുടെ ഇത്തരം ലേലങ്ങള്‍.



Next Story

RELATED STORIES

Share it