Latest News

ദുബൈ: അടിയന്തര സേവന വാഹനങ്ങള്‍ക്ക് വഴിമുടക്കിയാല്‍ 3000 ദിര്‍ഹം പിഴ

ദുബൈ: അടിയന്തര സേവന വാഹനങ്ങള്‍ക്ക് വഴിമുടക്കിയാല്‍ 3000 ദിര്‍ഹം പിഴ
X

അബുദാബി: ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍ എന്നിവക്ക് വഴി അനുവദിക്കാതെ തടസ്സം സൃഷ്ടിക്കുന്ന വാഹന ഉടമകളില്‍ നിന്ന് 3,000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ്. 30 ദിവസത്തേക്ക് വാഹനം പിടിച്ചുവെക്കുകയും ചെയ്യും. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും രേഖപ്പെടുത്തും.


പല വാഹന ഉടമകളും അടിയന്തര സേവന വാഹനങ്ങള്‍ക്ക് വഴി അനുവദിക്കാതെ തടസ്സപ്പെടുത്തുന്നുവെന്ന നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത്. അപകടം സംഭവിച്ച സ്ഥലങ്ങളിലേക്ക് അതിവേഗം കുതിക്കുന്ന വാഹനങ്ങള്‍ക്ക് വഴിയൊരുക്കേണ്ടത് ഡ്രൈവിംഗ് മര്യാദയുടെ ഭാഗം കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു.


ആംബുലന്‍സുകള്‍ക്കും അഗ്‌നിശമന സേനയുടെ ട്രക്കുകള്‍ക്കും പോലീസ് പട്രോളിംഗ് വാഹനങ്ങള്‍ക്കും കടന്നുപോകാനുള്ള വഴിയൊരുക്കണം. ചില നേരങ്ങളില്‍ ഗതാഗതക്കുരുക്കില്‍ ഈ വാഹനങ്ങള്‍ അകപ്പെട്ടാല്‍ പലരുടെയും ജീവന്‍ തന്നെ അപകടത്തിലായേക്കാം. മരണവുമായി മല്ലിടുന്നവരുടെ ജീവന്‍ രക്ഷിക്കാനാണ് ഇവര്‍ മുന്നോട്ടു കുതിക്കുന്നതെന്ന് ധാരണ എല്ലാവര്‍ക്കുമുണ്ടാകണം.


ഈ വാഹനങ്ങള്‍ക്ക് വഴിയൊരുക്കിയാല്‍ ഒരു ജീവന്‍ രക്ഷിക്കാനായേക്കുമെന്നും പോലീസ് അറിയിച്ചു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ക്യാംപയ്ന്‍ നടത്തിയിട്ടും ഫലമില്ലാത്തതു കൊണ്ടാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നതെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it