Latest News

അമിതമായി മദ്യപിച്ച പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്ന് ആരോപണം; നിഷേധിച്ച് എഎപി

അമിതമായി മദ്യപിച്ച പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്ന് ആരോപണം; നിഷേധിച്ച് എഎപി
X

ഛണ്ഡീഗഢ്: ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നുള്ള ലുഫ്താന്‍സ വിമാനത്തില്‍നിന്ന് അമിതമായി മദ്യപിച്ചെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നെ ഇറക്കിവിട്ടെന്ന ആരോപണണവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഞായറാഴ്ച 1.40നാണ് അദ്ദേഹത്തിനുപോരേണ്ട വിമാനം ഫാങ്ക്ഫര്‍ട്ടില്‍നിന്ന് എടുക്കേണ്ടിയിരുന്നത്. ഒടുവില്‍ അത് 4.30നാണ് എടുത്തത്. മുഖ്യമന്ത്രി പിന്നീട് മറ്റൊരു വിമാനത്തിലാണ് നാട്ടിലെത്തിയത്.

അസുഖബാധിതനായതിനാലാണ് വൈകി പുറപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് എഎപി ആരോപിച്ചു.

വിമാനം വൈകിയതിനു പിന്നില്‍ സാങ്കേതികകാരണമാണെന്ന് വിശദീകരിക്കുന്ന ലുഫ്ത്താന്‍സയുടെ ട്വീറ്റ് എഎപി ഷെയര്‍ ചെയ്തു.

മുഖ്യമന്ത്രി കുടിച്ച് ലക്കുകെട്ട് നടക്കാന്‍ പോലും പറ്റാത്തപോലെയായിരുന്നെന്നും അതുകൊണ്ടാണ് വിമാനം നാല് മണിക്കൂര്‍ വൈകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതുകൊണ്ട് എഎപിയുടെ ദേശീയ യോഗത്തില്‍ എത്താനായില്ലെന്നും ആരോപിക്കുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെട്ടതുകൊണ്ടാണ് പഞ്ചാബ് സര്‍ക്കാര്‍ നിശ്ശബ്ദമായിരിക്കുന്നതെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it