Latest News

മദ്യപിച്ച് നടുറോഡില്‍ നഗ്‌നനൃത്തം; ഡിവൈഎഫ്‌ഐ നേതാവിനെ സ്ഥാനത്തുനിന്ന് നീക്കി

മദ്യപിച്ച് നടുറോഡില്‍ നഗ്‌നനൃത്തം; ഡിവൈഎഫ്‌ഐ നേതാവിനെ സ്ഥാനത്തുനിന്ന് നീക്കി
X

പത്തനംതിട്ട: മദ്യലഹരിയില്‍ നടുറോഡില്‍ നഗ്‌നനൃത്തം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ സ്ഥാനത്തുനിന്ന് നീക്കി. തിരുവല്ല സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും തിരുവല്ല ബ്ലോക്ക് സെക്രട്ടറിയുമായ ഷിനില്‍ എബ്രഹാമും സംഘവുമാണ് മദ്യപിച്ച് ലക്കുകെട്ട് നഗ്‌നനൃത്തം കളിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിനിലിനെ മാറ്റിയതായി തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര ജില്ല കമ്മിറ്റി യോഗത്തിന് ശേഷം നേതൃത്വം അറിയിച്ചു. ചൊവ്വാഴ്ച ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് പകരക്കാരനെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.

സംഭവം സംബന്ധിച്ച് വിശദാന്വേഷണം നടത്തുവാന്‍ രണ്ടംഗ കമ്മീഷനെയും ഡിവൈഎഫ്‌ഐ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. 2016ലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ കാംപയിനിലെ സജീവസാന്നിധ്യമായിരുന്നു ഷിനില്‍. ഷിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രവും ഉരിഞ്ഞുകൊണ്ടായിരുന്നു നൃത്തം. അതേസമയം, സിപിഎം തിരുവല്ല ഘടകത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്ന് ഒരുവിഭാഗം ആരോപിച്ചു.

Next Story

RELATED STORIES

Share it