ഹോം സ്റ്റേയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മേപ്പാടി: മേപ്പാടി തൃക്കൈപ്പറ്റയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ (37), നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഹോം സ്റ്റേയില്‍ നിന്നും 0.150 മില്ലിഗ്രാം എംഡിഎംഎയും യുവാവില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തു.
കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ഹോം സ്റ്റേയുടെ മറവില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സൗകര്യവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് അറസ്റ്റ്. സിവില്‍ എക്സൈസ് ഓഫിസര്‍ പി കെ ചന്തു, വി കെ വൈശാഖ്, എസ് എസ് അനന്തു, ആഷിക്ക്, വുമണ്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനിത, ബിന്ദു എക്സൈസ് ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT