Latest News

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ ഒഴുക്കില്‍ പെട്ടു

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ ഒഴുക്കില്‍ പെട്ടു
X

കോഴിക്കോട്: നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. പാറക്കടവ് ഉമ്മത്തൂര്‍ കൊയിലോത്ത് മൊയ്തുവിന്റ മകന്‍ മുഹമദ് (13 )ആണ് മരിച്ചത് .സുഹൃത്ത് താഴെ കണ്ടത്തില്‍ മിസ്ഹബ് (13 )ന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

വൈകുന്നേരം ആറ് മണിയോടെ ഉമ്മത്തൂര്‍ സ്‌ക്കുളന് സമീപത്തെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാല് വിദ്യാര്‍ഥികള്‍ നീന്തി രക്ഷപ്പെട്ടു. മുഹമ്മദിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴ് മണിയോടെ മരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it