യാത്രക്കിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം; കണ്ടക്ടറുടെ അവസരോചിത ഇടപെടല്‍ അപകടമൊഴിവാക്കി
എടത്വാ ഡിപ്പോയിലെ ഡ്രൈവര്‍ നീരേറ്റുപുറം വാലയില്‍ വീട്ടില്‍ വി എസ് ജോമോനാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.30ന് എടത്വാ സെന്റ് അലോഷ്യസ് കോളജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.
എടത്വാ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ അപകടം ഒഴിവായി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു. എടത്വാ ഡിപ്പോയിലെ ഡ്രൈവര്‍ നീരേറ്റുപുറം വാലയില്‍ വീട്ടില്‍ വി എസ് ജോമോനാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.30ന് എടത്വാ സെന്റ് അലോഷ്യസ് കോളജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.
ആലപ്പുഴയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുന്‍പ് ജോമോന് ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടക്ടര്‍ സജീഷ് കുമാറിന്റെ ശ്രദ്ധയില്‍പെട്ടു. ഇതോടെ ബസ് ഒതുക്കി നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബസ് നിര്‍ത്തിയശേഷം സ്റ്റിയറിംങിലേക്ക് കുഴഞ്ഞുവീണ ജോമോനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിന്റെ നേതൃത്വത്തില്‍ കണ്ടക്ടറും, യാത്രക്കാരും ചേര്‍ന്ന് എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഹൃദ്രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് വണ്ടാനത്ത് എത്തിച്ച ജോമോന്റെ നില ഗുരുതരമായി തുടരുകയാണ്.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT