Latest News

കണ്ണൂരില്‍ ചെങ്കല്‍ ക്വാറിയില്‍ ലോറിക്കു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു

കണ്ണൂരില്‍ ചെങ്കല്‍ ക്വാറിയില്‍ ലോറിക്കു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു
X

കണ്ണൂര്‍: കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിലെ ക്വാറിയില്‍ ലോറിക്കു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു. നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിലെ ചെങ്കല്‍ ക്വാറിയിലാണ് അപകടം. ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന സമയത്താണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കല്ല് കയറ്റുന്ന ലോറിയുടെ പിന്‍ഭാഗം മുഴുവനായും മണ്ണിനടിയിലായി. ഉടന്‍ തന്നെ ക്വാറിയിലുണ്ടായിരുന്ന ജെസിബി ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സുധിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മരണപ്പെട്ട ഡ്രൈവറുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Next Story

RELATED STORIES

Share it