ഡോ. പി സുരേഷിന് മുണ്ടശേരി പുരസ്‌കാരം

കോഴിക്കോട്: അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020 ലെ പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി സുരേഷിന്.
വൈജ്ഞാനിക സാഹിത്യത്തിലാണ് തലശ്ശേരി പാലയാട് എച്ച്എസ്എസ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപനായ ഡോ.പി സുരേഷ് രചിച്ച 'പുഴയുടെ ഏറ്റവും താഴെയുള്ള കടവ്' എന്ന കൃതിക്കാണു പുരസ്‌കാരം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശിയാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് അവാര്‍ഡ്.
സംസ്ഥാന പാഠപുസ്തക നിര്‍മ്മാണ സമിതി അംഗമായിരുന്നു. ആലിലയും നെല്‍ക്കതിരും : സച്ചിദാനന്ദന്റെ സഞ്ചാരപഥങ്ങള്‍, ഭാവിയുടെ പുസ്തകം, മലയാളം : ദേശവും സ്വത്വവും, കടമ്മനിട്ട രാമകൃഷ്ണന്‍, നോക്കി നില്‍ക്കേ വളര്‍ന്ന പൂമരങ്ങള്‍, വെറ്റിലത്തരി പുരണ്ട ഓര്‍മ്മകള്‍,മതം വേണ്ട മനുഷ്യന്: സഹോദരന്‍ അയ്യപ്പന്‍,കവിത പൂക്കും കാലം, മലയാള സാഹിത്യ ചരിത്രം കുട്ടികള്‍ക്ക എന്നിവയാണു കൃതികള്‍.
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT