- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. സായ്ബാബയുടെ ജീവന്‍ അപകടത്തില്‍; അദ്ദേഹത്ത ഉടന്‍ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര അക്കാദമിക സംഘടനകള്‍

ന്യൂഡല്‍ഹി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് ജീവന്‍ അപകടത്തിലായ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര അക്കാദമിക സംഘടനകള്‍. സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്, ഫ്രീഡം നൗ, പെന്‍ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി ഫോര്‍ അക്കാദമിക് ഫ്രീഡം ഇന്‍ ഇന്ത്യ തുടങ്ങിയ സംഘടനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സായ്ബാബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടത്.
ആദിവാസി, ദലിത്, മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ കൂടിയായ ജിഎന്‍ സായ്ബാബയെ 2014 മെയ്് 9ാം തിയ്യതിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്ത പോലിസ് മാവോവാദികളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തതായി ആരോപിച്ചു. മാര്‍ച്ച് 7, 2017ന് അദ്ദേഹത്തെ യുഎപിഎയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം മാത്രമല്ല, നിയമവിരുദ്ധമായ റെയ്ഡുകള്‍ വഴി കണ്ടെത്തിയ തെളിവുകള്‍ കേസില്‍ പരിഗണിച്ചുവെന്നും അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. സാക്ഷികള്‍ പലരും മൊഴി മാറ്റിപ്പറയുകയും ചെയ്തു.
ജയിലിലടക്കപ്പെടുന്നതിനു മുമ്പു തന്നെ സായ്ബാബയ്ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹം ഭിന്നശേഷിക്കാരനുമാണ്. അറസ്റ്റിനു ശേഷം ആരോഗ്യം വഷളായി. പാന്‍ഗ്രിയാസിലും ഗാള്‍ബ്ലാഡറിലും കല്ലുകളുമുണ്ട്. നാഗ്പൂര്‍ ജയിലിലെ അവസ്ഥയ്‌ക്കെതിരേ നിരാഹാര സമരം ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ വഷളായി. ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് ജയില്‍ മോചിതനാക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും അധികാരികള്‍ കനിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടപെട്ട് മോചനം സാധ്യമാക്കണമെന്നാണ് അക്കാദമിക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തന്നെ 100ഓളം അക്കാദമിക്കുകള്‍ സായ്ബാബയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നു. യുഎപിഎ നിയമത്തെക്കുറിച്ച് യുഎന്‍ ആശങ്കപ്രകടിപ്പിച്ച കാര്യവും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















