Big stories

അംബേദ്ക്കറുടെ വീടിനു നേരെ ആക്രമണം; അക്രമികള്‍ സിസിടിവി കാമറയും തകര്‍ത്തു

അംബേദ്ക്കറുടെ വീടിനു നേരെ ആക്രമണം; അക്രമികള്‍ സിസിടിവി കാമറയും തകര്‍ത്തു
X

മുംബൈ: ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ വീടിനു നേരെ ആക്രമണം. മുംബൈയിലെ 'രാജ്ഗ്രുഹ'യ്‌ക്കെതിരേയാണ് ആക്രമണം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ സിസിടിവി കാമറകളും തകര്‍ത്തതായി പോലിസ് പറഞ്ഞു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ്‌ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി വഞ്ചിദ് ബഹുജന്‍ അഗാഡി നേതാവ് പ്രകാശ് അംബേദ്കര്‍ ട്വീറ്റ് ചെയ്തു. ജനങ്ങളോട് ജനങ്ങളോട് സംയമനം പാലിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it