Latest News

'ഭര്‍ത്താവിനെ തിരികെ എത്തിക്കാമെന്ന് ഉറപ്പു നല്‍കുന്നില്ല' ; സര്‍ക്കാറിനെതിരേ ആക്ഷേപവുമായി തട്ടിക്കൊണ്ടു പോകപ്പെട്ട ജവാന്റെ ഭാര്യ

മന്‍ഹാസിനെ കാണാനില്ലന്നും അന്വേഷിക്കുന്നുണ്ടെന്നും മാത്രമാണ് ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരും അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ളവരും പറയുന്നതെന്ന് മീനു മന്‍ഹാസ് പറഞ്ഞു.

ഭര്‍ത്താവിനെ തിരികെ എത്തിക്കാമെന്ന് ഉറപ്പു നല്‍കുന്നില്ല ; സര്‍ക്കാറിനെതിരേ ആക്ഷേപവുമായി തട്ടിക്കൊണ്ടു പോകപ്പെട്ട ജവാന്റെ ഭാര്യ
X
ജമ്മു:മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടമോ കേന്ദ്ര സര്‍ക്കാരോ യാതൊരു ഉറപ്പും നല്‍കുന്നില്ലെന്ന ആക്ഷേപവുമായി ഭാര്യ. കഴിഞ്ഞയാഴ്ച്ച മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) ഭടന്‍ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെ മോചിപ്പിക്കുന്നതിലുള്ള ഇടപെടല്‍ വൈകുന്നതിനെതിരെയാണ് ഭാര്യ മീനു പ്രതിഷേധം അറിയിച്ചത്.


ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏപ്രില്‍ മൂന്നിന് സൈന്യവും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സിആര്‍പിഎഫിലെ കോബ്ര യൂണിറ്റില്‍ ഉള്‍പ്പെടുന്ന മന്‍ഹാസിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ സിആര്‍പിഎഫ് ഭടന്മാരും പോലീസുകാരും ഉള്‍പ്പെടെ 22 പേരും നാലു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു.


മന്‍ഹാസിനെ കാണാനില്ലന്നും അന്വേഷിക്കുന്നുണ്ടെന്നും മാത്രമാണ് ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരും അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ളവരും പറയുന്നതെന്ന് മീനു മന്‍ഹാസ് പറഞ്ഞു. ഭര്‍ത്താവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് സര്‍ക്കാറില്‍ നിന്നോ സുരക്ഷാ സേനയില്‍ നിന്നോ യാതൊരു ഉറപ്പും ലഭിക്കാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് അവര്‍ പറഞ്ഞു.


കോബ്ര കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസ് തങ്ങളുടെ തടവില്‍ ചികില്‍സയിലാണെന്ന് മാവോവാദികള്‍ പറഞ്ഞിരുന്നു. ഇതിനു തെളിവായി ഫോട്ടോയും പുറത്തുവിട്ടു. എന്നാല്‍ ഇത് പഴയ ഫോട്ടോ ആണെന്നാണ് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍. കോബ്ര കമാന്‍ഡോയുടെ മോചനത്തിനായി മധ്യസ്ഥരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് മാവോവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it