Latest News

സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഈ മാസം 13ന്

അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും

സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഈ മാസം 13ന്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക് ഈ മാസം 13ന്. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. .

വിവിധ തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കുക, പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുന്‍പ് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുക, അശാസ്ത്രീയമായ പുനര്‍വിന്യാസം അവസാനിപ്പിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവംബര്‍ പതിമൂന്നിന് ഡോക്ടര്‍മാര്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it