- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കരുത്; ആറ് മാസം കൂടി തുടരണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ്

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആറ് മാസം തുടരണമെന്നും ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍.
''എല്ലാവരും തളര്‍ന്നുകഴിഞ്ഞു എന്നറിയാം. എല്ലാവര്‍ക്കും കുടുംബങ്ങളെ കാണണമെന്നുണ്ട്. പാര്‍ട്ടികള്‍ വിളിച്ചുചേര്‍ക്കണമെന്നുണ്ട്. പക്ഷേ, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ട സമയമല്ല ഇത്. അടുത്ത ആറ് മാസം കൂടി നിയന്ത്രണം പാലിക്കണം. അതിനിടയില്‍ വാക്‌സിനേഷന്‍ വര്‍ധിക്കും. കാര്യങ്ങള്‍ മെച്ചപ്പെടും''- ചെന്നൈയില്‍ ഒരു സന്ദര്‍ശനത്തിയ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാ്‌സ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
ഐസിഎംആര്‍ കണക്കനുസരിച്ച് 65 ശതമാനം കുട്ടികളും മുതിര്‍ന്നവര്‍ക്കും കൊവിഡ് ആന്റിബോഡി ശരീരത്തിലുണ്ടെന്ന് കാണുന്നു. അതിനര്‍ത്ഥം കുട്ടികളെ വളരെ ചെറിയ രീതിയില്‍ മാത്രമാണ് കൊറോണ ബാധിക്കുന്നതെന്നാണ്. അല്ലെങ്കില്‍ അവര്‍ക്ക് ലക്ഷണങ്ങളില്ലാത്തതോ ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളതോ ആയിരിക്കാം. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. അതിന് ശാത്രീയ തെളിവുകളുമില്ല- അവര്‍ പറഞ്ഞു.
''കൊവിഡ് വൈറസ് പുതിയ വകഭേദം സ്വീകരിച്ചാല്‍ അത് ഡെല്‍റ്റയേക്കാള്‍ മോശമായിരിക്കും. കൂടുതല്‍ പ്രസരണശേഷിയും കൂടുതല്‍ അപകടകരവുമായ ഡല്‍റ്റ വൈറസാണ് നമ്മുടെ മൂന്നാം തരംഗത്തിന് കാരണമായത്''-അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 44,643 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സജീവ രോഗികള്‍ 4,14,159. ആകെ രോഗബാധിതരുടെ 1.30 ശതമാനമാണ് സജീവ രോഗികള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















