Latest News

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കരുത്; മാര്‍ച്ച് 15, 16ന് ബാങ്ക് യൂനിയനുകള്‍ സമരത്തിലേക്ക്

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കരുത്; മാര്‍ച്ച് 15, 16ന് ബാങ്ക് യൂനിയനുകള്‍ സമരത്തിലേക്ക്
X

കൊച്ചി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ പത്തുലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. മാര്‍ച്ച് 15, 16 തിയ്യതികളിലാണ് സമരം നടക്കുന്നത്.

ഒമ്പത് ബാങ്ക് യൂനിയനുകളുടെ ദേശീയ ഐക്യവേദിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖലാ, സ്വകാര്യ-വിദേശ, ഗ്രാമീണ ബാങ്കുകളും സമരത്തിലുണ്ട്. മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്കുന്നുണ്ട്.

എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബഌയു, എന്‍ഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകള്‍.

സ്വകാര്യബാങ്കുകളെ ട്രഷറി ഇടപെടല്‍ നടത്താന്‍ ഏര്‍പ്പിക്കുന്നതും കുത്തക കുടുംബങ്ങള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതും ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംഘടനകള്‍ ആരോപിച്ചു.

ബാങ്കിടപാടുകാരും ജനപ്രതിനിധികളും പൊതുസമൂഹവും എതിര്‍ക്കുമ്പോഴും ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത പക്ഷം സമരം കടുപ്പിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it