സംവിധായകന്‍ ജ്യോതിപ്രകാശ് അന്തരിച്ചു
കോഴിക്കോട് എരഞ്ഞിപ്പാലം സറീല്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം.

പേരാമ്പ്ര: ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫിസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീല്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം.
ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഇതിഹാസത്തിലെ ഖസാഖ്' സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. 'ആത്മന്‍' എന്ന ഹ്രസ്വചിത്രത്തിന് 1996ല്‍ ദേശീയ അവാര്‍ഡും (പ്രത്യേക ജൂറി പരാമര്‍ശം) അദ്ദേഹത്തെ തേടിയെത്തി. ജോണ്‍ അബ്രഹാം പുരസ്‌കാരവും ലഭിച്ചു.
കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന്‍ നായരുടെയും, മലപ്പുറം മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. ഭാര്യ: ഗീത (അധ്യാപിക, ജിഎച്ച്എസ്എസ് നടക്കാവ്). മക്കള്‍: ആദിത്യമേനോന്‍ (ഡിഗ്രി വിദ്യാര്‍ഥി), ചാന്ദ് പ്രകാശ് (സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്.). സഹോദരങ്ങള്‍: പ്രദീപ് മേനോന്‍, പ്രമോദ്, പ്രശാന്ത്, പ്രീത. സംസ്‌കാരം മുയിപ്പോത്ത് കിഴക്കേ ചാലില്‍ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT