Latest News

കൊല്ലത്ത് വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു
X

കൊല്ലം: ചവറയില്‍ വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ്(50)ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നതായി കണ്ടെത്തിയത്. ചവറ പാലത്തിനു സമീപത്തെ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്കിടിച്ചാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ മൂന്നു പേരാണ് ഒരു മാസത്തെ ഇടവേളയില്‍ അപകടത്തില്‍ പെട്ട് മരിച്ചത്. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലിസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ചവറ പോലിസ് കേസെടുത്തു. ഉറങ്ങിയതോ, നിയന്ത്രണം നഷ്ടപ്പെട്ടതോ ആകാം അപകട കാരണമെന്നാണ് നിഗമനം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ സ്ട്രീറ്റ് ലൈറ്റുകളില്ലെന്ന പരാതിയുമുണ്ട്.

Next Story

RELATED STORIES

Share it