Latest News

'കാലില്‍ തൊട്ടുവണങ്ങിയില്ല'; വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കാലില്‍ തൊട്ടുവണങ്ങിയില്ല; വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
X

മയൂര്‍ഭഞ്ച്: പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം കാലില്‍ തൊട്ടുവണങ്ങാത്തതിന് 31 വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച കേസില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബെറ്റ്‌നോട്ടി ബ്ലോക്കിന് കീഴിലുള്ള ഖണ്ഡദേവൂല ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപിക സുകാന്തി കാരിനെയാണ് സ്‌കൂളില്‍ നിന്നും ്ധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലേക്ക് പോയപ്പോള്‍, അധ്യാപിക അവരുടെ പുറകെ ക്‌ളാസില്‍ കയറി. ശേഷം, കാലില്‍ തൊടാത്തത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് കു്ടടികളെ മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ വിദ്യാര്‍ഥികളാണ് തങ്ങള്‍ നേരിട്ട മര്‍ദ്ദനത്തിന്റെ കാര്യം മാതാപിതാക്കളെ അറിയിച്ചത്.

വിവരമറിഞ്ഞ് മാതാപിതാക്കള്‍ അധ്യാപികക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി സ്‌കൂളിലെത്തുകയായിരുന്നു.മര്‍ദ്ദനത്തില്‍, ഒരു ആണ്‍കുട്ടിയുടെ കൈ ഒടിഞ്ഞതായും ഒരു പെണ്‍കുട്ടി ബോധം നഷ്ടപ്പെട്ടതായും അന്വേഷണത്തിന് ശേഷം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

രക്ഷിതാക്കളുടെ പരാതികളെ തുടര്‍ന്ന് സംഭവത്തില്‍ പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയും വിദ്യാര്‍ഥികളുമായി സംസാരിക്കുകയും അധ്യാപിക കുറ്റക്കാരിയാണന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it