Latest News

കൈക്കൂലി കേസ്; ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎംമ്മിന് സസ്പെൻഷൻ

കൈക്കൂലി കേസ്; ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎംമ്മിന് സസ്പെൻഷൻ
X

കൊച്ചി: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ.ഗ്യാസ് ഏജൻസി ഉടമയിൽനിന്നാണ് അലക്സ് മാത്യു കൈക്കൂലി വാങ്ങിയത്.

അലക്സ് മാത്യുവിൻ്റെ വീട് കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ കൈക്കൂലി വാങ്ങിയതിൻ്റെ രേഖകളും മറ്റു തെളിവുകളും കണ്ടെടുത്തു. ഇതിനു പുറമെ 4 ലക്ഷത്തോളം രൂപയും മദ്യവും പിടിച്ചെടുത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. നിലവിൽ അലക്സ് മാത്യുവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസിജിയിൽ വാരിയേഷൻ കണ്ടതിനെ തുടർന്നാണ് അലക്സിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

Next Story

RELATED STORIES

Share it