- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: പൊലിസ്
നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിങ് നിറഞ്ഞാല്‍ ഇടത്താവളങ്ങളില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ നേരം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പോലിസ്. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിങ് നിറഞ്ഞാല്‍ ഇടത്താവളങ്ങളില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
ഡിസംബര്‍ 27നാണ് ശബരിമല മണ്ഡല പൂജ. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ആറു വരെ മാത്രമേ നടതുറക്കുകയുള്ളൂ. അന്ന് തന്നെ തങ്ക അങ്കി ഘോഷയാത്രയും എത്തും. ഉച്ചക്ക് 12നു ശുദ്ധിക്രിയകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമേ തീര്‍ത്ഥാടര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. തങ്ക അങ്കി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തിരിച്ചാല്‍ തീര്‍ത്ഥാടകര്‍ക്ക് സാധാരണയായി നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. തങ്ക അങ്കി ചാര്‍ത്തിയതിന് ശേഷം സന്ധ്യക്ക് 6.30 ന് ശേഷമേ പിന്നീട് നടതുറക്കൂ. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 27 ന് നട അടക്കുമെന്നതിനാല്‍ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നും അധികൃതര്‍ കരുതുന്നു.
ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും പൊലീസ് അറിയിച്ചു. ആറന്മുളയില്‍ നിന്ന് 23 ന് പുലര്‍ച്ചെയാണ് തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















