- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎല്‍എയായി തുടരാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എയായി എ രാജയ്ക്ക് തുടരാം. സുപ്രിംകോടതിയുടേതാണ് വിധി. ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. എംഎല്‍എ എന്ന രീതിയില്‍ എല്ലാ ആനുകൂല്യത്തിനും അര്‍ഹതയുണ്ടെന്ന് വിധിയില്‍ പറയുന്നു.
2021ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എ രാജ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. എ രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഎം യുവ നേതാവായ എ രാജയെ മല്‍സരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് വിജയത്തിനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ ഹരജി നല്‍കുകയായിരുന്നു. ഉത് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി എംഎല്‍എ എ രാജയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരേ രാജ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു
RELATED STORIES
കൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ...
3 July 2025 5:32 AM GMTപറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMT