Latest News

തൃശൂര്‍ മെഡിക്കല്‍ കോളജ് കീമോ ഡേ കെയര്‍ സെന്റര്‍ വികസനം; 5.25 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി

തൃശൂര്‍ മെഡിക്കല്‍ കോളജ് കീമോ ഡേ കെയര്‍ സെന്റര്‍ വികസനം; 5.25 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി
X

തൃശൂര്‍: ഗവ.മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റല്‍ കീമോ ഡേ കെയര്‍ സെന്റര്‍ വികസനത്തിനായി 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. 2022-23 സംസ്ഥാന ബജറ്റില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിനായി തുക വകയിരുത്തിയിരുന്നു.

നിലവിലുള്ള ഡേ കെയര്‍ സെന്റര്‍ കെട്ടിടത്തില്‍ രണ്ട് നിലകള്‍ കൂടി പണിയുന്നതിനും എല്ലാ നിലകളുടെയും തിരശ്ചീനമായ നിര്‍മ്മാണവുമാണ് (ഹൊറിസോണ്ടല്‍ എക്‌സ്പാന്‍ഷന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ 5 നിലകളിലായി ഡേ കെയര്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുകയും മികച്ച സേവനങ്ങള്‍ നല്‍കാനും കഴിയും.

കാന്‍സര്‍ ശസ്ത്രക്രിയ വിഭാഗം, കാന്‍സര്‍ തീവ്ര പരിചരണ വിഭാഗം (ഐ സി യു), കീമോതെറാപ്പി വിഭാഗം എന്നിവയെല്ലാം ഡേ കെയര്‍ സെന്ററില്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (ഡി എം ഇ), മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്കും മേല്‍നോട്ട ചുമതല ഉണ്ടായിരിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ മധ്യകേരളത്തിലെ പ്രധാന കാന്‍സര്‍ കെയര്‍ സെന്ററായി മെഡി.കോളേജ് കീമോ ഡേ കെയര്‍ സെന്റര്‍ മാറുമെന്നും പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അറിയിച്ചു.

Next Story

RELATED STORIES

Share it