Latest News

ടെക്‌നോപാര്‍ക്കില്‍ പബ് അനുവദിക്കുന്നതില്‍ തര്‍ക്കം; കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് രാജിവച്ചു

ജോണ്‍ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സ്ഥിരീകരിച്ചു

ടെക്‌നോപാര്‍ക്കില്‍ പബ് അനുവദിക്കുന്നതില്‍ തര്‍ക്കം; കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് രാജിവച്ചു
X

തിരുവനന്തപുരം: കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് രാജിക്കത്ത് നല്‍കിയതായി സൂചന. കൊവിഡ് ഭീതി അകന്ന ശേഷം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖല കുതിപ്പിലേക്ക് ഉയരുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് കേരള ഐടി പാര്‍ക്ക് സിഇഒ സ്ഥാനമൊഴിയുന്നത്. ജോണ്‍ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും അമേരിക്കയിലേക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും ജോണ്‍ എം തോമസും പറഞ്ഞു. പകരം സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. പുതിയ ആളെത്തി ചുമതല കൈമാറിയ ശേഷം സ്ഥാനം ഒഴിയും.

അതേ സമയം, ടെക്‌നോ പാര്‍ക്കില്‍ പബ് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ബാറുടമയുമായി തര്‍ക്കമു ണ്ടായെന്നും ഈ തര്‍ക്കമാണ് അടിയന്തര രാജി തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്. എന്നാല്‍, ഇത് ഐടി സെക്രട്ടറിയും ടെക്‌നോപാര്‍ക്ക് സിഇഒയും ആരോപണ വിധേയനായ ബാറുടമയും നിഷേധിക്കുകയാണ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെയും, കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെയും കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെയും ചുമതല ജോണ്‍ എം തോമസിനാണ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സിഇഒയുമാണ്. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം രാജിക്കാര്യത്തില്‍ തുടര്‍ തീരുമാനമുണ്ടാകും.

പുതിയ മദ്യനയം

പുതിയ മദ്യനയമനുസരിച്ച് 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്കാകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം. ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന. സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it