Latest News

കേരള സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം ജൂലൈ 22 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം ജൂലൈ 22 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

തിരുവനന്തപുരം: നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അക്രഡിറ്റേഷനില്‍ എ++ ഗ്രേഡ് നേടിയ കേരള സര്‍വകലാശാലയെ ഇന്ന്(22 ജൂലൈ) ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കും. വൈകിട്ടു 3.30നു കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നാക് എ++ അംഗീകാരം കിട്ടാന്‍ വേണ്ട മിനിമം ഗ്രേഡ് പോയിന്റ് 3.51 ആണെന്നിരിക്കെ കേരള സര്‍വകലാശാലയ്ക്ക് 3.67 പോയിന്റ് നേടാനായത് അതിന്റെ ഗുണമേന്‍മയുടെ ഉയര്‍ന്ന നിലവാരമാണു സൂചിപ്പിക്കുന്നതെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരിക്കുലം3.8. അധ്യാപനം / പഠനം/ മൂല്യനിര്‍ണ്ണയം3.47. ഗവേഷണം/ കണ്ടുപിടിത്തം3.52. അടിസ്ഥാനസൗകര്യങ്ങള്‍/ പഠനസൗകര്യങ്ങളുടെ പര്യാപ്തത3.75. സ്റ്റുഡന്റ് സപ്പോര്‍ട്ട്/ പ്രോഗ്രഷന്‍3.93. ഗവേര്‍ണസ്/ ലീഡര്‍ഷിപ്പ്/ മാനേജ്‌മെന്റ് 3.61. ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്‍ഡ് ബെസ്റ്റ് പ്രാക്ടീസസ് 3.96 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും ലഭിച്ച സ്‌കോറുകള്‍. ഈ സൂചികകള്‍ക്ക് 4ല്‍ ലഭിച്ച സ്‌കോറിന്റെ ടോട്ടല്‍ ആവറേജ് ആണ് 3.67. സ്വയംപഠന റിപ്പോര്‍ട്ടിന്റെ സ്‌കോര്‍, നേരിട്ടുള്ള പരിശോധനയും വിലയിരുത്തലും ചേര്‍ന്നതാണു മൂല്യനിര്‍ണയ പ്രക്രിയ.

2003ല്‍ ബി++ ഉം, 2015 ല്‍ എ ഗ്രേഡും ആണ് 'നാക്' അക്രഡിറ്റേഷനിലൂടെ കേരളസര്‍വകലാശാല മുന്‍പു നേടിയിട്ടുള്ളത്. രാജ്യത്തെ കേന്ദ്രസംസ്ഥാന സര്‍വ്വകലാശാലകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡുള്ള 10 സര്‍വകലാശാലകളില്‍ ഒന്നാണ് കേരളസര്‍വകലാശാല. സംസ്ഥാന സര്‍വകലാശാലകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് നേടി കേരള സര്‍വകലാശാല ഒന്നാമതാണെന്നതും സവിശേഷതയാണ്.

മികച്ച അക്കാദമിക അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും, മികച്ച ഗവേഷണ സംസ്‌കാരം, ഗ്രാമം ദത്തെടുക്കല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സര്‍വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സവിശേഷതകളായി 'നാക്' അവരുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it