ഡല്‍ഹി കലാപക്കേസ്: സാക്ഷികളും പ്രതികളും ഹാജര്‍; പ്രോസിക്യൂട്ടര്‍മാരില്ല; നീരസം പ്രകടിപ്പിച്ച് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതികളും സാക്ഷികളും ഹാജരായിട്ടും ഒരു പ്രോസിക്യൂട്ടര്‍ പോലും എത്താത്തതില്‍ നീരസം പ്രകടിപ്പിച്ച് ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദ്ര ഭട്ടാണ് രണ്ട് സാക്ഷികള്‍ കോടതിയിലെത്തിയിട്ടും മൊഴിരേഖപ്പെടുത്താനോ വിസ്തരിക്കാനോ കഴിയാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചത്. പ്രതികളെ കോടതിയില്‍ നിന്ന് എത്തിച്ചിട്ടും കോടതി നടപടികള്‍ മുന്നോട്ട് പോകാത്തത് അതീവ ഗുരുതരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂട്ടര്‍മാരില്‍ ഒരാള്‍ ഹൈക്കോടതിയിലേക്ക് പോയെന്ന് അറിയിച്ചിരുന്നു. മറ്റൊരാള്‍ വിളിച്ചുചോദിച്ചപ്പോള്‍ പോസിറ്റീവായി പ്രതികരിച്ചില്ല. വളരെ ഗുരുതരമായ ഡല്‍ഹി കലാപക്കേസിലെ നടപടിക്രമങ്ങളാണ് ഇതുവഴി മുടങ്ങിയത്. കോടതി നടപടികള്‍ വേഗത്തിലാക്കാനാണ് പ്രത്യേക കോടതി സ്ഥാപിച്ചത്. എന്നിട്ടും എല്ലാ ഇഴഞ്ഞുനീങ്ങുകയാണെന്ന് ജഡ്ജി പ്രോസിക്യൂഷനെ കുറ്റപ്പെടുത്തി.
പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ ഡല്‍ഹി കോടതിയാണ് രൂപീകരിച്ചത്. ഇതുപോലെ നിരവധി കേസുകളില്‍ പ്രോസിക്യൂട്ടര്‍മാരില്ലാത്തതിനാല്‍ കേസുകള്‍ മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക പ്രോസിക്യൂട്ടറുടെ അസാന്നിധ്യം പ്രതിഭാഗവും എടുത്തുകാട്ടി. ആവശ്യമായ കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതുമൂലം പ്രതികള്‍ ജയിലില്‍ കഴിയുന്ന സമയം അവരുടേതല്ലാത്ത കാരണത്താല്‍ നീണ്ടുപോകുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
കോടതി ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ഡിസിപിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി അയയ്ക്കണം.
ഡല്‍ഹിയിലെ പല കോടതികളിലും ഇത്തരം രീതികള്‍ പതിവാണ്. ഓരോ കേസിലും ആവശ്യത്തില്‍ കൂടുതല്‍ സാക്ഷികളും വിവരങ്ങളും ചേര്‍ത്ത് പ്രതിചേര്‍ക്കപ്പെടുന്നവരെ ജയിലടച്ച് അവരുടെ ജയില്‍ ജീവിതം ദീര്‍ഘിപ്പിക്കലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഈ കേസിലും സംഭവിച്ചത് അതാണെന്നാണ് പ്രതിഭാഗത്തിന്റെ വിമര്‍ശനം.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMT