Latest News

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്
X

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആം ആദ്മി സ്ഥാനാര്‍ഥിയായി ഷെല്ലി ഒബ്‌റോയും ബിജെപി സ്ഥാനാര്‍ഥിയായി രേഖാ ഗുപ്തയുമാണ് മല്‍സരിക്കുന്നത്. അട്ടിമറികളുണ്ടായില്ലെങ്കില്‍ എഎപി സ്ഥാനാര്‍ഥി ഡല്‍ഹി മേയറാവും. 250 അംഗ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബിജെപിക്ക് 104 ഉം കോണ്‍ഗ്രസിന് 9 ഉം കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസ് മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ പാര്‍ട്ടിയെ നയിക്കുന്ന മൂന്ന് കൗണ്‍സിലര്‍മാരെ പരാമര്‍ശിച്ച് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വ്യാഴാഴ്ച എംസിഡി സെക്രട്ടറിക്ക് കത്ത് നല്‍കി. എംസിഡി സഭയിലെ കോണ്‍ഗ്രസ് നേതാവ് നാസിയ ഡാനിഷും ഉപനേതാവ് ശീതലും പാര്‍ട്ടിയുടെ ചീഫ് വിപ്പ് ശീതള്‍ ചൗധരിയും ആയിരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും ഇന്ന് തിരഞ്ഞെടുക്കും. 11 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ബിജെപിക്ക് അപ്രതീക്ഷിത തോല്‍വിയാണ് ഡല്‍ഹി കോര്‍പറേഷനില്‍ നേരിടേണ്ടിവന്നത്.

ഫലം വിലയിരുത്താന്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സാധ്യതയുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമപ്രകാരം എംസിഡിയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ ആദ്യമായി യോഗം ചേരുമ്പോള്‍ ഒരു മേയറെ തിരഞ്ഞെടുക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ആദ്യവര്‍ഷം ഒരു സ്ത്രീയെയും മൂന്നാം വര്‍ഷത്തില്‍ പട്ടികജാതിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലറെയും മേയറായി തിരഞ്ഞെടുക്കാന്‍ എംസിഡി നിയമം വിഭാവനം ചെയ്യുന്നു.

Next Story

RELATED STORIES

Share it