Latest News

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കടുക്കുന്നു; മൂന്നുദിവസത്തിനിടെ 15 മരണം

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കടുക്കുന്നു; മൂന്നുദിവസത്തിനിടെ 15 മരണം
X

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം കടുക്കുന്നു. രാത്രിയും പകലുമെന്നില്ലാതെ ചൂടില്‍ വെന്തുരുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പലതും. കഴിഞ്ഞ എഴുപത്തിരണ്ടു മണിക്കൂറിനിടെ ഡല്‍ഹിയില്‍ അഞ്ചുപേരാണ് ഉയര്‍ന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. നോയിഡയിലും ഇരുപത്തിനാലുമണിക്കൂറിനിടെ പത്തുപേര്‍ സൂര്യാതപത്താല്‍ മരിച്ചു. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും റിക്ഷക്കാരും പുറംപണിചെയ്യുന്ന സാധാരണ തൊഴിലാളികളുമാണ്.

ഇലക്ട്രോലൈറ്റുകള്‍ കുറയുന്നത്, സൂര്യാതപം, കൂടിയ പനി, നിര്‍ജലീകരണം തുടങ്ങിയവയാണ് മരണകാരണമായിരിക്കുന്നത്. രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 52.3 ഡിഗ്രി സെല്‍ഷ്യസ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹി പുറമേ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it