Latest News

രാജ്യദ്രോഹക്കേസ്: കനയ്യകുമാറിന്റെ വിചാരണക്ക് കെജ്രിവാളിന്റെ അനുമതി

2016ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കനയ്യക്കെതിരെയുള്ള കേസ്.

രാജ്യദ്രോഹക്കേസ്: കനയ്യകുമാറിന്റെ വിചാരണക്ക് കെജ്രിവാളിന്റെ അനുമതി
X

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ വിചാരണ നേരിടണം. കനയ്യയെ പ്രൊസിക്യുട്ട് ചെയ്യാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കിയതോടെയാണ് അദ്ദേഹത്തിനെതിരില്‍ കുരുക്ക് മുറുകിയത്. 2016ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കനയ്യക്കെതിരെയുള്ള കേസ്. ഇതു സംബന്ധിച്ച ഫയല്‍ കഴിഞ്ഞ മെയ് 5 മുതല്‍ ഡല്‍ഹി സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച്ചയാണ് ഡല്‍ഹി അഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കനയ്യ കുമാറിന് പുറമെ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി. അതിനിടയിലാണ് മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും മുഖ്യ വിമര്‍ശകരില്‍ ഒരാളായ കനയ്യക്കെതിരില്‍ നടപടിയെടുക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Next Story

RELATED STORIES

Share it