Latest News

ആംസ്റ്റര്‍ഡാമിലെ കഞ്ചാവ് കോഫീ ഷോപ്പുകള്‍ കുറക്കാന്‍ തീരുമാനം

ആംസ്റ്റര്‍ഡാമില്‍ കഞ്ചാവ് വില്‍ക്കുന്ന 166 കോഫീ ഷോപ്പുകളാണുള്ളത്.

ആംസ്റ്റര്‍ഡാമിലെ കഞ്ചാവ് കോഫീ ഷോപ്പുകള്‍ കുറക്കാന്‍ തീരുമാനം
X
ആംസ്റ്റര്‍ഡാം: ലോകത്തിന്റെ കഞ്ചാവ് തലസ്ഥാനം എന്ന ഇരട്ടപ്പേരുള്ള ആംസ്റ്റര്‍ഡാമിലെ കഞ്ചാവു കച്ചവടം കുറച്ചുകൊണ്ടുവരാന്‍ തീരുമാനം. മറ്റു രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി കഞ്ചാവ് ഉപയോഗിക്കാന്‍ മാത്രം ടൂറിസ്റ്റുകള്‍ എത്തുന്ന നഗരമാണ് നെതര്‍ലാന്റിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം. ഇവിടെ എത്തുന്നവര്‍ക്ക് വേണ്ടത്ര കഞ്ചാവ് ലഭിക്കുന്ന നിരവധി കോഫീ ഷോപ്പുകളാണ് ടൂറിസ്റ്റുകളുടെ മുഖ്യ കേന്ദ്രം.


അഞ്ചു ഗ്രാമില്‍ കുറഞ്ഞ അളവില്‍ കൈവശം വെക്കാന്‍ ഇവിടെ അനുമതിയുണ്ട്. 1976 മുതല്‍ നിലവിലുള്ള ഇളവാണിത്. അതുകൊണ്ട് തന്നെ ഹഷിഷ്, മരിജുവാന അടക്കമുള്ള മയക്കുമരുന്നുകളുടെ കേന്ദ്രമാണ് ആംസ്റ്റര്‍ഡാം. ഇവിടെ കഞ്ചാവ് ടൂറിസം തഴച്ചു വളരാനും കാരണമിതാണ്. നഗരത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം കഞ്ചാവ് ആണെന്നാണ് ആംസ്റ്റര്‍ഡാം മേയര്‍ ഫെല്‍കെ ഹല്‍സെമ പറയുന്നത്. കഞ്ചാവ് വില്‍പ്പന കുറക്കുമെന്നും ഇവര്‍ പറയുന്നു.


ആംസ്റ്റര്‍ഡാമില്‍ കഞ്ചാവ് വില്‍ക്കുന്ന 166 കോഫീ ഷോപ്പുകളാണുള്ളത്. ഇവയുടെ എണ്ണം കുറക്കും. 2022 മുതല്‍ പ്രാബല്യത്തിലാകുന്ന കഞ്ചാവ് നിയന്ത്രണം നിലവില്‍ വരുന്നതോടെ പുറത്തു നിന്ന് വരുന്ന ആര്‍ക്കും കഞ്ചാവ് ലഭിക്കില്ല. നാട്ടുകാരായ നെതല്‍ലാന്‍ഡ് പൗരന്മാര്‍ക്കു പോലും സ്വന്തം പാസ്‌പോര്‍ട്ട് കാണിച്ചാലെ കോഫീ ഷോപ്പുകള്‍ കഞ്ചാവ് നല്‍കാവൂ എന്നാണ് വരാനിരിക്കുന്ന ചട്ടം. കഞ്ചാവു കോഫീ ഷോപ്പുകളുടെ എണ്ണം കുറച്ചു കൊണ്ടു വരാനാണ് അധികൃതരുടെ നീക്കം. മറ്റു ചില ഡച്ച് നഗരങ്ങളും ഇതുപോലെ കഞ്ചാവ് വില്‍പ്പന നിയന്ത്രിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it