മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 72ആയി
BY BRJ25 Oct 2021 5:19 AM GMT

X
BRJ25 Oct 2021 5:19 AM GMT
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 72ആയി ഉയര്‍ന്നു. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
ഒക്ടോബര്‍ 17-19 തിയ്യതികളില്‍ അനുഭവപ്പെട്ട കനത്ത മഴയിലും അനിഷ്ട സംഭവങ്ങളിലും 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവധി വീടുകള്‍ തകര്‍ന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു.
ഇതുവരെ 224 വീടുകളാണ് തകര്‍ന്നത്.
കനത്ത മഴയില്‍ സംസ്ഥാനത്ത് നിരവധി റോഡുകള്‍ മുങ്ങുകയും പലയിടങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടാവുകയും ചെയ്തു. പല നദികളും കരകവിഞ്ഞൊഴുകി.
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.
Next Story
RELATED STORIES
ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMTസുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMT