Latest News

വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം പത്തായി; മരണനിരക്ക് ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍

വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം പത്തായി; മരണനിരക്ക് ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍
X

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം പത്തായി. ഏകാദശി ആഘോഷത്തിനായി കാശിബുഗ്ഗയിലെ ക്ഷേത്രത്തില്‍ ഭക്തര്‍ ഒത്തുകൂടിയ സമയത്താണ് സംഭവം. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. 'ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട സംഭവം ഞെട്ടലുണ്ടാക്കി. ഈ ദാരുണമായ സംഭവത്തില്‍ ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,' നായിഡു എക്സില്‍ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യചികില്‍സ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥിതിഗതികള്‍ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ തടിച്ചു കൂടിയത്. ക്ഷേത്രത്തിലേക്ക് കടക്കുന്നതിനിടെ പ്രവേശ കവാടത്തില്‍ തിരക്ക് അനുഭവപ്പെട്ടതാണ് ദുരന്തകാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണനിരക്ക് ഉയരാനാണ് സാധ്യതയുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it