Latest News

യുഎഇ പ്രസിഡന്റിന്റെ നിര്യാണം: മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു

യുഎഇ പ്രസിഡന്റിന്റെ നിര്യാണം: മുഖ്യമന്ത്രി  യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരിക്കെ കഴിഞ്ഞ ദിവസം അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ഔപചാരികമായി അനുശോചനം രേഖപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്.

രാഷ്ട്രപിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മരണത്തെത്തുടര്‍ന്നാണ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നയ്ഹാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Next Story

RELATED STORIES

Share it