കാണാതായ വ്യാപാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി
BY APH31 Oct 2021 8:46 AM GMT

X
APH31 Oct 2021 8:46 AM GMT
തളിപ്പറമ്പ്: കാണാതായ വ്യാപാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. വായാട്ടുപറമ്പ് ഹണിഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്. തളിപ്പറമ്പ് അഗ്‌നിശമനസേനയെത്തി മൃതദേഹം കരക്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമിയെ കാണാതായത്. ടോമിയുടെ സ്‌കൂട്ടറും ചെരിപ്പും മറ്റും നണിശേരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് എഴുതിയ കത്ത് അഴിച്ചുവെച്ച ചെരിപ്പിനടിയില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. ടോമി വര്‍ഷങ്ങളായി പൂവ്വം ടൗണില്‍ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: എയ്ഞ്ചല്‍, അഞ്ജന, അന്റോണിയ. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT