Latest News

പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി : അറിഞ്ഞത് സംസ്‌ക്കരിച്ചതിനു ശേഷം

വള്ളിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന്റെ നടപടികളുടെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം പുറത്തായത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി : അറിഞ്ഞത് സംസ്‌ക്കരിച്ചതിനു ശേഷം
X

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിനു പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം വെള്ളത്തില്‍ വീണ് മരിച്ച അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹമാണ് നല്‍കിയത്. കൊവിഡ് ബാധിച്ച് മരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ജാനകിയമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. അതുകൊണ്ട് തന്നെ മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ക്ക് മനസ്സിലായില്ല.

രണ്ട് ദിവസം മുന്‍പ് വെള്ളത്തില്‍ കാല്‍വഴുതി വീണാണ് വള്ളി മരിച്ചത്. വള്ളിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന്റെ നടപടികളുടെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം പുറത്തായത്.

Next Story

RELATED STORIES

Share it