- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസംഘടിത തൊഴിലാളികളുടെ ഡാറ്റാബാങ്ക്: രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കാര്‍ഡ് വിതരണം തുടങ്ങി

തിരുവനന്തപുരം: രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായുള്ള ഇ ശ്രം പോര്‍ട്ടലില്‍ സംസ്ഥാനത്തു രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള കാര്‍ഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയില്‍ കേന്ദ്ര ഗവണ്മെന്റ് തുടര്‍ന്ന് നല്‍കുന്ന എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും ഇശ്രം രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനു അതതു ബോര്‍ഡുകള്‍ പരിശ്രമിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു .
ഇ ശ്രം അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാന ക്ഷേമനിധി ബോര്‍ഡുകള്‍ മുഖാന്തരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തടസ്സമാകുമെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഇതിനു യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി പറഞ്ഞു.
ഇശ്രം പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ അധിക സഹായം എന്ന നിലയില്‍ ലഭിക്കുന്നതാണ്. അതിനാല്‍ ഇരട്ട ആനുകൂല്യം എന്ന വ്യവസ്ഥ ഇക്കാര്യത്തില്‍ ബാധകമാകില്ല. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ ശ്രമില്‍ രജിസ്റ്റര്‍ ചെയ്യിക്കുവാന്‍ തൊഴിലാളി സംഘടനകള്‍ മത്സരബുദ്ധിയോടെ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചു വേണ്ട സഹായം നല്‍കും.
നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും ആദായ നികുതി പരിധിയില്‍ വാരാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
ആധാര്‍ ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്ക് നല്‍കിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇശ്രം രജിസ്റ്ററേഷന്‍ നടത്താം. ഇതിനു www.eshram.gov.in സന്ദര്‍ശിച്ചാല്‍ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും പൂര്‍ണമായും സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.
ആധാര്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ഫോണ്‍ വഴി തൊഴിലാളികള്‍ക്ക് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാനുമാകും. ഇതിനു പുറമെ ജില്ലാ / ഉപ ജില്ല സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഓഫിസുകള്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം.
രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം. ഇശ്രം രജിസ്‌ട്രേഷനായി സംസ്ഥാനത്തു ഭിന്നശേഷിക്കാരായ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും, അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പ്രത്യേക ക്യാമ്പുകള്‍ നടത്തുമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇശ്രം കാര്‍ഡ് രാജ്യമെമ്പാടും സ്വീകരിക്കും. പി എം എസ് ബി വൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂര്‍ണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളില്‍ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറല്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കമ്മിഷണര്‍ ഡോ. എസ്. ചിത്ര, മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി അഡ്വ: രാമചന്ദ്രന്‍ നായര്‍, അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ രണ്‍ജിത് പി മനോഹര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















